27.7 C
Kollam
Friday, December 6, 2024
HomeEntertainmentCelebritiesഎന്റെ ജീവിതത്തില്‍ നിരവധി പെണ്ണുങ്ങളുടെ പേര് വലിച്ചിഴച്ചിട്ടുണ്ട്; അവസാനമായി അവര്‍ പറഞ്ഞവസാനിപ്പിച്ചത് ബിന്ദുവിന്റെ പേരാണ്; ഭര്‍ത്താവ്...

എന്റെ ജീവിതത്തില്‍ നിരവധി പെണ്ണുങ്ങളുടെ പേര് വലിച്ചിഴച്ചിട്ടുണ്ട്; അവസാനമായി അവര്‍ പറഞ്ഞവസാനിപ്പിച്ചത് ബിന്ദുവിന്റെ പേരാണ്; ഭര്‍ത്താവ് മരിച്ച ദു:ഖത്തില്‍ വേദന തിന്നുന്ന അവളെ സമാധാനിപ്പിക്കാനാണ് ഞാന്‍ അപ്പോഴും ശ്രമിച്ചത് ; എന്നാല്‍ ഇന്നു ഞാന്‍ പറയട്ടെ എന്റെ ജീവിതത്തില്‍ എല്ലാ ബിന്ദുവാണ് ; സായ് കുമാര്‍ മനസ്സു തുറക്കുന്നു…

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താര ദമ്പതികളാണ് അവര്‍ . ഇരുവരും സോഷ്യല്‍ മീഡിയിയില്‍ അത്ര സജീവമല്ല. പിന്നെയും ഇവരെ പറ്റി പ്രേക്ഷകര്‍ അറിയുന്നത് മകള്‍ കല്യാണി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെയ്ക്കുന്ന ചിത്രങ്ങളിലൂടെ ആണ്. ഒരു കാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരങ്ങള്‍ ‘ചേട്ടാ സത്യം പറ എന്നെ കണ്ടാല്‍ പ്രോസ്റ്റിറ്റിയൂറ്റീ ലുക്കില്ലേ? ‘എന്നു പറഞ്ഞു മലയാളികളെ ചിരിപ്പിച്ച ബിന്ദു പണിക്കരും റാംഞ്ചി റാവു സ്പീക്കിങ്ങിലൂടെ ജീവിത പാരാധീനതകള്‍ക്ക് നടുവിലൂടെ ജോലി തേടി എത്തി നമ്മളെ കരയിപ്പിച്ച ബാലകൃഷ്ണനായ സായ് കുമാറും.

എന്നാല്‍ ഇന്നു സിനിമയില്‍ ഇവരുടെ തമാശകള്‍ ഇല്ല . ജീവിതവും ഇല്ല. സെലക്ടീവ് ആയി മാറിയിരിക്കുകയാണ് രണ്ടു പേരും. മകളോടൊപ്പം ജീവിതം ആഘോഷിക്കാനാണ് ഈ വിട്ടു നില്‍ക്കല്‍ എന്നു രണ്ടു പേരും പറയുന്നു. ഇവര്‍ ഇപ്പോള്‍ എത്തുന്ന സിനിമകള്‍ കണ്ടാല്‍ തന്നെ സെലക്ടീവ് ക്യാരക്ടേഴ്‌സ് എന്ന് മലയാളിക്ക് നിസംശയം പറയാം. എന്നാല്‍ സായ് കുമാര്‍ ഒരു നിമിഷം മനസ്സു തുറക്കുകയാണ് ഇവിടെ. നിരവധി പെണ്ണുങ്ങളുമായി തന്റെ പേരുകള്‍ വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. ഒടുവില്‍ എത്തിയത് എനിക്ക് ഒട്ടും അടുപ്പമില്ലായിരുന്ന ബിന്ദുവിന്റെ പേരിനൊപ്പമാണ്. ഭര്‍ത്താവ് മരിച്ചു വേദനയില്‍ കഴിഞ്ഞിരുന്ന അവളെ സമാധാനിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത്. എന്നാല്‍ അതു പലരും മറ്റൊരു തലത്തില്‍ കണ്ടു. ഗോസിപ്പ് കോളങ്ങളില്‍ നിറച്ചു. ഒടുവില്‍ അവള്‍ എന്റെ ഭാര്യയുമായി . ഇപ്പോള്‍ ഞാന്‍ പറയട്ടെ എന്റെ ജീവിതത്തില്‍ എല്ലാം ഇന്ന് ബിന്ദുവാണ്. അവള്‍ അടുത്തില്ലാത്ത ഒരു ദിവസത്തെ കുറിച്ച് എനിക്ക് ചിന്തിക്കാനാവില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments