28.3 C
Kollam
Wednesday, April 30, 2025
HomeEntertainmentCelebritiesഉപ്പും മുളകിലെ ലച്ചു വിവാഹിതയാകുന്നു; വരന്‍ കിച്ചു ; വരനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ ;...

ഉപ്പും മുളകിലെ ലച്ചു വിവാഹിതയാകുന്നു; വരന്‍ കിച്ചു ; വരനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ ; ദീര്‍ഘ സുമംഗലീ ഭവ എന്ന് കമന്റും

കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രീയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. ഇതിലെ ഓരോ അംഗങ്ങളും പ്രേക്ഷകര്‍ക്ക് പ്രീയപ്പെട്ട താരങ്ങളാണ്. കുരുത്ത കേടുകള്‍ ഒപ്പിക്കുന്ന ബാലു ഭാര്യ നീലു പിന്നെ അഞ്ചു മക്കളും. ഇപ്പോഴിതാ ബാലുവിന്റെ മൂത്ത മകള്‍ ലച്ചു വിവാഹിതയാവുകയാണ്. വരനും കുടുംബത്തില്‍ ഉള്ള ആള്‍ തന്നെ ലച്ചു. കിച്ചുവിനെ വിവാഹം ചെയ്യുന്നതില്‍ ലച്ചുവും സന്തോഷത്തിലാണ്. രണ്ടു പേരും വീഡിയോ കോളിങ്ങും ചാറ്റിങ്ങും ഒക്കെയായി സന്തോഷിച്ച് ചുറ്റിയടിച്ച് നടക്കുകയാണ്. എന്നാല്‍ ഇവരുടെ വിവാഹത്തിന് ഒരു വില്ലന്‍ വീട്ടില്‍ തന്നെ ഉണ്ട്. ആരെന്നല്ലേ? ലച്ചുവിന്റെ പ്രിയ ജ്യേഷ്ഠന്‍ മുടിയന്‍. മുടിയന്‍ ഈ വിവാഹത്തിന് കട്ട എതിര്‍പ്പാണ്. ലച്ചു അളിയനായി വരുന്നത് തനിക്ക് സഹിക്കാനാവില്ലെന്നാണ് മുടിയന്‍ പറയുന്നത്. മാത്രമല്ല കല്ല്യാണം നടന്നാല്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോകുമെന്നും മുടിയന്‍ പറയുന്നു. ഏതായാലും ലച്ചുവിന്റെ കല്യാണകാര്യം അറിഞ്ഞതോടെ അത് ഒരു കാരണവശാലും സമ്മതിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. തങ്ങള്‍ കല്യാണം മുടക്കുമെന്നും ആരാധകരില്‍ ചിലര്‍ കമന്റിട്ടിട്ടുണ്ട്. സിംഗിളായ ലച്ചുവിനോടാണ് തങ്ങള്‍ക്ക് താല്‍പര്യമെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ ഇവരില്‍ ചിലര്‍ തന്നെ ദീര്‍ഘ സുമംഗലീ ഭവ എന്നും കമന്റ് ചെയ്യുന്നുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments