25.8 C
Kollam
Monday, December 23, 2024
HomeEntertainmentCelebritiesമാധ്യമപ്രവര്‍ത്തകന്‍ എംഎസ് മണി വിടവാങ്ങി

മാധ്യമപ്രവര്‍ത്തകന്‍ എംഎസ് മണി വിടവാങ്ങി

കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററും കലാ കൗമുദിയുടെ സ്ഥാപക പത്രാധിപരില്‍ ഒരാളായിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എംഎസ് മണി (79) അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മലയാള മാധ്യമ രംഗത്തെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു എം.സ് മണി.

കേരള കൗമുദി പത്രാധിപരായിരുന്ന കെ സുകുമാരന്റെ മകനായ അദ്ദേഹം കേരള കൗമുദിയില്‍ റിപ്പോര്‍ട്ടറായാണ് മാധ്യമ രംഗത്തേക്ക് ചുവടുവെച്ചത്. ഡല്‍ഹി ബ്യൂറോയിലുള്‍പ്പെടെ പ്രവര്‍ത്തിച്ചു മുന്‍പരിചയം നേടി. തുടര്‍ന്ന് മുംബൈയില്‍ നിന്നും കലാകൗമുദി പ്രസിദ്ധീകരണങ്ങളും കലാകൗമുദി ദിനപ്പത്രവും ആരംഭിച്ചു.

ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഓള്‍ ഇന്ത്യ ന്യൂസ്‌പേപ്പര്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മാധ്യമ രംഗത്തെ മികവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം അദ്ദേഹം നേടിയിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments