25.8 C
Kollam
Monday, December 23, 2024
HomeEntertainmentCelebritiesഅറുപതാം വയസില്‍ മുന്‍ കേന്ദ്രമന്ത്രിയ്ക്ക് വിവാഹം

അറുപതാം വയസില്‍ മുന്‍ കേന്ദ്രമന്ത്രിയ്ക്ക് വിവാഹം

അറുപതാം വയസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുകുള്‍ വാസ്‌നികിന് വിവാഹം. സുഹൃത്തായിരുന്ന രവീണ ഖുറനെയാണ് വധു. കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ചടങ്ങ് നടന്നത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത്, അഹമ്മദ് പട്ടേല്‍, ആനന്ദ് ശര്‍മ, അംബിക സോണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അറുപതാം വയസിലാണ് മുകുള്‍ വാസ്‌നിക് വിവാഹിതനാകുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്താണ് ഇവരുടെ വിവാഹ ചിത്രങ്ങള്‍ ഇന്നലെ പുറത്തുവിട്ടത്. രണ്ടാം യുപിഎ സര്‍ക്കാരില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്നു മുകുള്‍ വാസ്‌നിക്.

- Advertisment -

Most Popular

- Advertisement -

Recent Comments