27.5 C
Kollam
Monday, December 23, 2024
HomeEntertainmentMoviesചലച്ചിത്ര റീജിയണൽ ആഫീസ്, കോഴിക്കോട്

ചലച്ചിത്ര റീജിയണൽ ആഫീസ്, കോഴിക്കോട്

ചലച്ചിത്ര അക്കാഡമിയുടെ കോഴിക്കോട് റീജിയണൽ ഓഫീസ് സാംസ്കാരിക നിലയത്തിലേക്ക് മാറ്റി.
കോർപറേഷനു കീഴിലുള്ള ആനക്കുളം സാംസ്കാരിക കേന്ദ്രത്തിലേക്കാണ് മാറ്റിയത്. പുതിയ കെട്ടിടത്തിലെ ഓഫീസ്
മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ചലച്ചിത്ര അക്കാഡമി കൗൺസിൽ മെമ്പർ മധു ജനാർദ്ധനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിൽ മെമ്പർ ദീദി ദാമോധരൻ, പ്രദീപ് ചൊക്ലി, എഫ്. എഫ്.എസ്. ഐ. മെമ്പർ ചെലവൂർ വേണു , കെ.ജെ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. എഴുത്തുകാരിയും ചലച്ചിത്ര അക്കാദമി റീജിയണൽ കോഡിനേറ്ററുമായ നവീന പി.എസ്. സ്വാഗതവും കണ്ണൂർ റീജിയണൽ ഓഫീസിലെ പ്രൊജക്ഷനിസ്റ്റ് സജിത്ത് നന്ദിയും പറഞ്ഞു.
ലോക സിനിമകൾ ജനങ്ങളിൽ എത്തിക്കുന്നതിനെ ഭാഗമായി ചലച്ചിത്ര അക്കാദമിയുടെ ടൂറിങ്ങ് ടാക്കീസിന്റെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനു വേണ്ടിയാണ് റീജിയണൽ ഓഫീസുകൾ സ്ഥാപിച്ചിട്ടുള്ളത്. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ലോക ക്ലാസിക്കുകൾ പ്രദർശിപ്പിക്കാൻ താൽപര്യമുള്ള കുടുംബശ്രീ, വായനശാല, സാംസ്കാരിക സംഘടനകൾ , ഫിലിം സൊസൈറ്റി പ്രവർത്തകർ എന്നിവർ കോഴിക്കോട് അനക്കുളം സാംസ്കാരിക നിലയത്തിൽ പ്രവർത്തിക്കുന്ന റീജിയണൽ ഓഫീസുമായി ബന്ധപ്പെട്ടാൽ സിനിമകൾ പ്രദർശിപ്പിക്കാം. ഇനി മുതൽ അഴ്ചയിൽ ഒരുദിവസം റീജിയണൽ ആഫീസിൽ ലോക ക്ലാസിക്ക് സിനിമകളുടെ പ്രദർശനം ഉണ്ടായിരിക്കുമെന്നും റീജിയണൽ കോഡിനേറ്റർ അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments