23 C
Kollam
Tuesday, February 11, 2025
HomeEntertainmentMoviesനിന്റെ വികൃതിയില്‍ ഞാനും പങ്കുചേരാം; സൗബിന്റെ വികൃതിക്ക് 'ചങ്കാ'യി ആസിഫും; വൈറലായി വികൃതി ഓഡിയോ ലോഞ്ച്...

നിന്റെ വികൃതിയില്‍ ഞാനും പങ്കുചേരാം; സൗബിന്റെ വികൃതിക്ക് ‘ചങ്കാ’യി ആസിഫും; വൈറലായി വികൃതി ഓഡിയോ ലോഞ്ച് ചിത്രങ്ങള്‍

നവാഗതനായ എം.സി ജോസഫ് സംവിധാനം ചെയ്യുന്ന വികൃതിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. നിറയെ ആവേശത്തോടെയായിരുന്നു വികൃതിയുടെ ഓഡിയോ ലോഞ്ച്

സൗബില്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് പ്രധാനകഥാപാത്രങ്ങള്‍.
നടന്‍ ആസിഫ് അലിയാണ് ഗാനങ്ങള്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ സമീര്‍ എന്ന കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത്.
പുതുമുഖം വിന്‍സിയാണ് ചിത്രത്തിലെ നായിക. ബാബുരാജ്, ഭഗത് മാന്വല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

കട്ട് 2 ക്രിയേറ്റീവ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ.ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍ , ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍ബിയാണ് ഛായാഗ്രഹണം.

- Advertisment -

Most Popular

- Advertisement -

Recent Comments