27.4 C
Kollam
Monday, October 13, 2025
HomeEntertainmentMoviesഡേറ്റ് നല്‍കിയ ഷെയ്ന്‍ വഞ്ചിച്ചു, പ്രതിഫലം വീണ്ടും കൂടുതല്‍ ചോദിച്ചു:വിശദീകരണവുമായി നിര്‍മ്മാതാവ്

ഡേറ്റ് നല്‍കിയ ഷെയ്ന്‍ വഞ്ചിച്ചു, പ്രതിഫലം വീണ്ടും കൂടുതല്‍ ചോദിച്ചു:വിശദീകരണവുമായി നിര്‍മ്മാതാവ്

ഷെയ്ന്‍ നിഗത്തെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്.
ചിത്രത്തില്‍ അഭിനയിക്കാന്‍ ആദ്യം 30 ലക്ഷം രൂപ ആവശ്യപ്പെട്ട ഷെയ്ന്‍ പിന്നീട് തന്നോട് 40 ലക്ഷം രൂപ ചോദിച്ചുവെന്നും ജോബി ജോര്‍ജ് പറഞ്ഞു. സിനിമയില്‍ അഭിനയിക്കുന്നതിന് ഡേറ്റ് നല്‍കിയ ശേഷം നടന്‍ തന്നെ ശരിക്കും വഞ്ചിച്ചു. നടനെതിരെ നിര്‍മാതാക്കളുടെ സംഘടനക്ക് പരാതി നല്‍കിയെന്നും ജോബി ജോര്‍ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.ജോബി ജോര്‍ജിന്റെ വെയില്‍ സിനിമയിലെ ഷെയിനിന്റെ കഥാപാത്രത്തിന്റെ ഗെറ്റപ്പ് സംബന്ധിച്ചാണ് വിവാദം ആരംഭിച്ചത്. വെയിലിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് താന്‍ അതേസമയം അഭിനയിച്ച ബുര്‍ഖാനി എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ആവശ്യത്തിനായി മുടി വെട്ടേണ്ടി വന്നുവെന്നും ഇത് ഇരുസിനിമകളുടെയും പ്രൊഡ്യൂസര്‍മാരുടെ സമ്മതത്തോട് കൂടിയായിരുന്നുവെന്നും ഷെയ്ന്‍ ‘അമ്മ’ സംഘടനയ്ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. തന്റെ ചിത്രത്തിന്റെ കണ്ടിന്യൂവിറ്റി നഷ്ടപ്പെടും എന്ന് കാട്ടിയാണ് ജോബി ജോര്‍ജ് ഷെയ്നിനെ ഭീഷണിപ്പെടുത്തിയതെന്നും ഷെയ്ന്‍ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments