വഞ്ചിയൂരില്‍ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാട്ടര്‍ എടിഎം സ്ഥാപിച്ചു. ശുദ്ധീകരിച്ച വെള്ളമാണ് വാട്ടര്‍ എടിഎമ്മില്‍ ലഭിക്കുന്നത്. പഞ്ചായത്തില്‍ ആദ്യമായാണ് പദ്ധതി .
കോയിന്‍ ഇട്ട് വെള്ളം എടുക്കുന്ന രീതിയിലാണ് എടിഎം പ്രവര്‍ത്തനം നടത്തുന്നത്.
ഒരു രൂപയുടെ കോയിന്‍ ഇട്ടാല്‍ അര ലീറ്ററും 2 രൂപയ്ക്ക് ഒരു ലീറ്ററും 5 രൂപയ്ക്ക് 5ഉം 10 രൂപയ്ക്ക് 10ഉം ലീറ്റര്‍ വീതം വെള്ളം ലഭിക്കും. വെള്ളം ആവശ്യം ഉള്ളവര്‍ അളവ് അനുസരിച്ചുള്ള കുപ്പി, പാത്രം എന്നിവ കരുതണം.
ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് വാട്ടര്‍ എ.ടി.എമ്മിന് ലഭിക്കുന്നത്. ദീര്‍ഘ ദൂര യാത്ര കഴിഞ്ഞ് എത്തുന്നവര്‍ക്ക് വാട്ടര്‍ എടിഎം ഉപയോഗപ്രദമാണെന്നാണ് ജനങ്ങളുടെ പ്രതികരണം.