28.6 C
Kollam
Tuesday, February 4, 2025
HomeLifestyleFoodകൊല്ലത്ത് നിന്നും കായൽ മത്സ്യങ്ങൾ ലഭിക്കാൻ

കൊല്ലത്ത് നിന്നും കായൽ മത്സ്യങ്ങൾ ലഭിക്കാൻ

കോവിഡ് കാലത്ത് കൊല്ലത്തെ നഗരവാസികൾക്ക് കായൽ മത്സ്യം ലഭിക്കാൻ എങ്ങും അലയേണ്ടതില്ല. പഴയ പ്രതാപത്തിൽ ഇല്ലെങ്കിലും ആവശ്യമായ ഫ്രഷ് മത്സ്യങ്ങൾ ന്യായമായ വിലയിൽ ലഭിക്കും. കൊല്ലത്തെ തേവള്ളി പള്ളിക്കു സമീപമുള്ള റോഡ് വശത്തെ ആറോളം മത്സ്യ കടകളിൽ എത്തിയാൽ മതിയാകും. മത്സ്യമേഖലയ്ക്ക് കുറച്ച് ഇളവുകൾ ലഭിച്ചതോടെ പലസ്ഥലങ്ങളിൽ മത്സ്യം വാങ്ങാൻ പോകുന്നവർ നിരവധിയാണ്. പക്ഷേ ഫലം നിരാശ ജനകവും ഫ്രഷ് മത്സ്യം ലഭിക്കിലെന്ന പ്രത്യേകതയുമാണ് അനുഭവപ്പെടുന്നത്. ഇങ്ങനെ ലഭിക്കുന്ന പല മത്സ്യങ്ങളും കാലപ്പഴക്കം ചെന്ന് ഉപയോഗിക്കാനാവാത്തതുമായിരിക്കും. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായി നാടൻ കായൽ മത്സ്യങ്ങൾ ഫ്രഷ് ആയി ലഭിക്കാൻ തേവള്ളിയിലെ മത്സ്യകടകൾ സന്ദർശിച്ചാൽ മതിയാകും. കായൽ വിഭവങ്ങളായ കൊഞ്ച്,ഞണ്ട്, കണമ്പ്, കരിമീൻ, കക്ക, കല്ലുമേകക്കാ തുടങ്ങിയ മത്സ്യങ്ങൾ ന്യായമായ വിലയിൽ ഇവിടെ നിന്നും ലഭിക്കും എന്നതാണ് പ്രത്യേകത. കോവിഡ് സമയമായതിനാൽ രാവിലെ 7 മുതൽ വൈകിട്ട് 5 വരെയായിരിക്കും മത്സ്യങ്ങൾ ലഭിക്കുന്നത്. കൂടാതെ, കടൽ മത്സ്യങ്ങളും വിൽപ്പനയ്ക്കായി വച്ചിട്ടുണ്ട്. അയല, ആവോലി, കൊഞ്ച്, കണവ പിന്നെ ചൂണ്ട മത്സ്യങ്ങൾ എന്നിവയും ഇവിടെ നിന്നും ലഭിക്കും. ഏറ്റവും വിശ്വസനീയമായ രീതിയിൽ മത്സ്യങ്ങൾ ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വേണ്ടവർക്ക് മത്സ്യം ശുചിയാക്കി വെട്ടി കൊടുക്കുകയും കൊഞ്ചിന്റെ തോടുകൾ പൊളിച്ച് കൊടുക്കുകയും ചെയ്യും.

നല്ല മത്സ്യം പ്രത്യേകിച്ച് കായൽ മത്സ്യങ്ങൾ കഴിക്കണമെന്ന് ആഗ്രഹം ഉള്ളവർ തേവള്ളിയിലെ ഈ മത്സ്യ കടകളിൽ നിന്നും മത്സ്യം വാങ്ങി ഒന്ന് പരീക്ഷിച്ചു നോക്കുക !

- Advertisment -

Most Popular

- Advertisement -

Recent Comments