കേരളത്തിലെ വിപണിയിലേക്കെത്തുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളള പഴങ്ങളുo പച്ചക്കറികളുമാണ്. അമിതമായി വളപ്രയോഗം നടത്തിയും നിരോധിത കീടനാശിനികൾ തളിച്ചുമാണ് ഇവയെത്തുന്നത്. ഇത്തവണയും മലയാളികളുടെ ഓണാഘോഷം അയല്‍സംസ്ഥാനങ്ങളെ ആശ്രയിച്ചാണ്. അതിർത്തി കടന്ന് വാഴയില മുതല്‍ ഉപ്പേരിക്കുള്ള കായ് വരെ വരണം. കേരളം പ്രധാന വിപണിയാക്കിയ മൈസൂര്‍, ഗുണ്ടല്‍പ്പേട്ട്, കോലാര്‍ എന്നിവടങ്ങളിലെ കൃഷി സ്ഥലങ്ങളിൽ ഓണം ലക്ഷ്യമാക്കി വിളവെടുപ്പ് ആരംഭിച്ചു. രാസലായനിയിൽ കുളിപ്പിച്ചാണ് ഇത്തവണയും പഴങ്ങളും പച്ചക്കറികളും കേരളത്തിലെത്തുന്നത്.
കായ്കളുടെ വലുപ്പം കൂടാനും നിറം ലഭിക്കാനുമുള്ള ഹോര്‍മോണ്‍ അടിക്കുന്നത് പൈപ്പുവഴിയാണ്.ഗ്ലൈഫോസേറ്റ്, ക്ളോറോപൈറിഫോസ്, പ്രൊഫെനെഫോസ്, അസഫേറ്റ് എന്നീ നിരോധിത കീടനാശിനികള്‍ ഇവിടെ സുലഭമാണ്. കീടനാശിനികൾ കൃഷി ഓഫീസറുടെ ശുപാര്‍ശയില്‍ അംഗീകൃത ഗോഡൗണുകളില്‍ നിന്ന് വാങ്ങണം എന്നാണ് നിയമം. എന്നാല്‍ കര്‍ഷകര്‍ക്ക് കൃത്യമായ ബോധവത്കരണം ഇല്ലാത്തതിനാല്‍ പതിവ് മരുന്ന് പ്രയോഗം തുടരുകയാണ്. ഭക്ഷ്യസുരക്ഷാവകുപ്പും കണ്ണടയ്ക്കുന്നതോടെ ഈ പച്ചക്കറികൾ സുഗമമായി അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്നു.
