ഇന്ത്യയിൽ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഏറ്റവും കൂടുതല്‍ നിരക്ക് ഈടാക്കുന്നത് കേരളത്തില്‍. 1700 രൂപയാണ് . ഏറ്റവും കുറഞ്ഞ നിരക്ക് ഒഡിഷയിലാണ്. 400 രൂപ. കേരളം കഴിഞ്ഞാല്‍ തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ നിരക്ക് ഈടാക്കുന്നത് . വീട്ടിലെത്തി സാമ്പിള്‍ ശേഖരിക്കുമ്പോള്‍ 1500 മുതല്‍ 1750 രൂപയും ഈടാക്കും. ദില്ലിയിലും കര്‍ണാടകയിലും 800 രൂപയാണ് നിരക്ക് വീട്ടിലെത്തി ശേഖരിക്കുമ്പോള്‍ 1200 രൂപയാകും.
കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിൽ പരിശോധന ഉടന്‍ ലഭിക്കാത്തതിനാല്‍ പലപ്പോഴും സ്വകാര്യ ലാബുകളെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. വിദേശത്തേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ പോകുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അതുകൊണ്ട് പല തവണ പരിശോധന നടത്തേണ്ടിവരുന്നത് വന്‍ സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കുന്നുണ്ട്.
കേരളസംസ്ഥാനത്ത് കേസുകളഴും പരിശോധനയും ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ നിരക്ക് നിയന്ത്രിക്കാനുള്ള ഇടപെടല്‍ ഉണ്ടാകുന്നില്ല. ലാബുകളുടെയും ആശുപത്രികളുടെയും ഹര്‍ജിയെ തുടര്‍ന്ന് 1500 രൂപ നിരക്ക് 1700 രൂപയാക്കിയതെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ അടിയന്തര സാഹചര്യം പരിഗണിച്ച് മിക്ക സംസ്ഥാനങ്ങളും നിരക്ക് പല തവണ താഴ്ത്തി. കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നിരക്ക് കുറയ്ക്കുകയോ, സ്വകാര്യ ലാബുകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുകയോ ചെയ്യണമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.