26.5 C
Kollam
Saturday, July 27, 2024
HomeLifestyleHealth & Fitnessലോ​ക്​​ഡൗ​ൺ ; ത​മി​ഴ്​​നാ​ട്ടി​ൽ നീട്ടാൻ സാധ്യത

ലോ​ക്​​ഡൗ​ൺ ; ത​മി​ഴ്​​നാ​ട്ടി​ൽ നീട്ടാൻ സാധ്യത

ജൂൺ 14 വരെ ത​മി​ഴ്​​നാ​ട്ടി​ൽ ലോ​ക്​​ഡൗ​ൺ നീട്ടിയേക്കും. മുഖ്യമന്ത്രി എം.കെ സ്​റ്റാലിനും ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ഉന്നതതല യോഗത്തിലാണ്​ ലോക്​ഡൗൺ നീട്ടുന്നതിനെ കുറി​ച്ച്​ ആലോചിച്ചത്​. ലോക്​ഡൗൺ
കൂടുതൽ ഇളവുകളോടെ നീട്ടാനാണ്​ സാധ്യത. കോവിഡ്​ ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്ന ജില്ലകളിൽ ലോക്​ഡൗണിന്​ ഇളവുകൾ നൽകുന്നതിനെ കുറിച്ച്​ ഒരു വിഭാഗം ഉദ്യോഗസ്ഥർ യോഗത്തിൽ ഉന്നയിച്ചിരുന്നു. ആരോഗ്യരംഗത്തെ വിദഗ്​ധർ ശുപാർശ ചെയ്​തത് ഒരാഴ്​ച കൂടി​ ലോക്​ഡൗൺ നീട്ടണമെന്നാണ്​​​ ​. ലോക്​ഡൗൺ നീട്ടുന്ന കാര്യം ഇതോടെയാണ്​ സർക്കാർ പരിഗണിച്ചത്​.
രണ്ടാം തരംഗത്തിൽ പ്രതിദിനം 35,000 ലേറെ കേസുകൾ വരെ​ സംസ്ഥാനത്ത്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇപ്പോൾ അത്​ 24,000 കേസുകളായി കുറഞ്ഞു. അതെ സമയം സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ കോയമ്പത്തൂർ, ചെന്നൈ, ട്രിച്ചി, ഈ റോഡ്, തിരുപ്പൂർ, സേലം തുടങ്ങിയ ജില്ലകളിൽ പ്രതിദിനം ആയിരത്തിലേറെ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്യുന്നത്​. അധികൃതർ വിലയിരുത്തുന്നത് ഈ സാഹചര്യത്തിൽ അപകടസാധ്യത കുറഞ്ഞി​ട്ടില്ല എന്നാണ് .

- Advertisment -

Most Popular

- Advertisement -

Recent Comments