കണ്ണൂരിൽ കോവാക്സിൻ ഒന്നാം ഡോസെടുത്ത ആൾക്ക് രണ്ടാം ഡോസ് കോവിഷീൽഡ് കുത്തിവച്ചു. കോട്ടയം മലബാർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് വാക്സീൻ മാറി നൽകിയത്. ഇത് സ്വീകരിച്ച 50 വയസുകാരൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. സംഭവം മൂന്നംഗ മെഡിക്കൽ സംഘം അന്വേഷിക്കുമെന്ന് ഡിഎംഒ അറിയിച്ചു. ജൂലായ് മൂന്നിനാണ് സംഭവം നടക്കുന്നത്. രണ്ട് വ്യത്യസ്ത ഡോസ് വാക്സീൻ സ്വീകരിച്ച വ്യക്തിക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല. ശരീരത്തിലെ ആന്‍റിബോഡി പരിശോധിച്ചതിന് ശേഷം മൂന്നാം ഡോസ് സ്വീകരിക്കണോ എന്ന് തീരുമാനിക്കും.
