27.4 C
Kollam
Sunday, December 22, 2024
HomeLifestyleHealth & Fitnessകേരളത്തിൽ വാക്സിൻ യജ്ഞം ആരംഭിച്ചു

കേരളത്തിൽ വാക്സിൻ യജ്ഞം ആരംഭിച്ചു

കേരളത്തിൽ വാക്സിൻ യജ്ഞം ആരംഭിച്ചു. ഇന്നു മുതൽ മൂന്ന് ദിവസമാണ് യജ്ഞം. നടക്കുക. കണ്ടെയ്ൻമെന്‍റ് സോണിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനും സർക്കാർ തീരുമാനിച്ചു. ക‍ഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് മൂന്ന് ദിവസം കേരളത്തിൽ വാക്സിൻ ഡ്രൈവ് നടത്താൻ തീരുമാനിച്ചത്. ഇന്നുമുതൽ ആരംഭിച്ച യജ്ഞം പതിനാറ് വരെ നീണ്ട് നിൽക്കും. ക‍ഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 13 ലക്ഷം വാക്സിൻ ഇതുവരെ ലഭിച്ചിട്ടുണ്ട്. ഒരു ദിവസം അഞ്ച് ലക്ഷം വാക്സിൻ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. നാല് ചെറിയ ജില്ലകളിൽ ദിവസം ഇരുപത്തയ്യായിയിരം വീതവും മറ്റ് പത്ത് ജില്ലകളിൽ നാൽപതിനായിരം വീതവും വാക്സിൻ നൽകും.

കണ്ടെയ്ൻമെന്‍റ് സോണുകളിൽ പരിശോധന നടത്തി കോവിഡ് രോഗമില്ലാത്ത മു‍ഴുവൻ ആളുകൾക്കും വാക്സിൽ നൽകാനും സർക്കാർ തീരുമനിച്ചു.
അതാത് ജില്ലകളിലെ കളക്ടർമാർക്കാണ് ഇതിന്‍റെ ചുമതല. എല്ലാ പൊതുപരിപാടികള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍, പരീക്ഷകള്‍, പ്ലസ് വണ്‍ പ്രവേശനം എന്നിവ ആരംഭിക്കേണ്ടതിനാല്‍ അദ്ധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കും.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണത്തോടനുബന്ധിച്ച് പൂക്കളമിടുന്നതൊഴികെയുള്ള ആഘോഷപരിപാടികള്‍ ഒഴിവാക്കണമെന്നും സർക്കാർ നിർദ്ദേശമുണ്ട്. അതേസമയം കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള സംഘം16ന് കേരളലെത്തും.

- Advertisment -

Most Popular

- Advertisement -

Recent Comments