കോവിഡ് കാലത്ത് എടിഎമ്മുകൾ ശുചീകരിച്ചില്ലെങ്കിൽ നടപടി വരുന്നു. കോർപ്പറേഷൻ, നഗരസഭ പരിധികളിലെ എ ടി എമ്മുകൾ ദിവസം രണ്ട് തവണ ശുചീകരിച്ച് അണുവിമുക്തമാക്കണമെന്നാണ് വ്യവസ്ഥ . കൂടാതെ, എടിഎമ്മുകൾക്ക് മുമ്പിൽ നിർബ്ബന്ധമായും സാനിട്ടൈസറോ കൈ കഴുകാനുള്ള സോപ്പോ മറ്റ് ലായനിയോ വെയ്ക്കണം. കൊറോണ പകരാൻ കൂടുതൽ സാധ്യത എ ടി എമ്മുകൾക്ക് ഉള്ളതിനാൽ ബന്ധപ്പെട്ടർ കർശനമായും നടപടി സ്വകരിക്കണമെന്നാണ് അറിയിപ്പ്. അവിടെയും സമൂഹ അകലം പാലിക്കണം. പണം പിൻവലിച്ച ശേഷം കൈകൾ കഴുകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
