ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മോട്ടോർ തൊഴിലാളി സംയുക്ത സമരസമിതി ജൂലൈ 10ന് പണിമുടക്ക് നടത്തുന്നു.
പെട്രോൾ, ഡീസൽ വില വർദ്ധനവ് പിൻവലിക്കുക, പെട്രോളും ഡീസലും ടാക്സി വാഹനങ്ങൾക്ക് സബ്സിഡി നിരക്കിൽ നൽകുക,
പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ടുവരിക, ഓട്ടോ ടാക്സി നിരക്ക് കാലോചിതമായി പുതുക്കുക എന്നിവയാണ് ആവശ്യങ്ങൾ. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് പണിമുടക്കുന്നത്