പാർലമെന്റ് ശൈത്യകാല സമ്മേളനം കേന്ദ്ര സർക്കാർ ഒഴിവാക്കി.
കോവിഡിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചതായി പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു.
ജനുവരിയിൽ ബഡ്ജറ്റ് സമ്മേളനം ചേരും.
കോൺഗ്രസ് നേതാവ് ആധിർ രജ്ഞൻ ചൗധരിക്ക് അയച്ച കത്തിലാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്.
കോവിഡ് വാക്സിൻ ഉടൻ പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
ആറ് മാസത്തിലൊരിക്കൽ പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കമെന്നാണ് ഭരണഘടനയിൽ വ്യവസ്ഥ ചെയ്യുന്നത്.
ഫെബ്രുവരി ഒന്നിന് ബഡ്ജറ്റ് പ്രഖ്യാപനവും ജനുവരി അവസാന വാരത്തിൽ ബഡ്ജറ്റ് സമ്മേളനവും ആരംഭിക്കും.