27.7 C
Kollam
Thursday, December 26, 2024
HomeMost Viewedവിഷമിക്കേണ്ട ... നിയമസഭാ തെരഞ്ഞെടുപ്പ് യു ഡി എഫിന് അനുകൂലമാകും; രാഷ്ട്രീയതന്ത്രത്തിൽ മാറ്റം വരുത്തുക

വിഷമിക്കേണ്ട … നിയമസഭാ തെരഞ്ഞെടുപ്പ് യു ഡി എഫിന് അനുകൂലമാകും; രാഷ്ട്രീയതന്ത്രത്തിൽ മാറ്റം വരുത്തുക

യു ഡി എഫിന്റെ പരാജയത്തിന് സമാശ്വാസവുമായി സന്തോഷ് പണ്ഡിറ്റ്. തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ പരാജയം ഒരു പരാജയമല്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പ് യു ഡി എഫിന് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചിന്തകൾക്ക് അധീതമാണ്. അതിൽ കൂടുതലും വ്യക്തിപരവും അതിലുപരി വോട്ടർമാർക്ക് അപ്പോൾ ഉണ്ടാകുന്ന ഒരു വൈകാരികതയുമാണ്. പിന്നെ, പ്രാദേശിക വിഷയങ്ങൾക്ക് ഒരു പ്രമുഖ സ്ഥാനമുണ്ടാകും. പലപ്പോഴും വിമതരുടെ ശല്യം ഉണ്ടാകുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്.
സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള നിരവധി അഴിമതി കേസുകൾ സർക്കാരിനുണ്ടായിട്ടും അതൊന്നും രാഷ്ട്രീയ നേട്ടമാക്കാൻ യു ഡി എഫിനായില്ല. അവിടമാണ് അവർക്ക് ഏറ്റവും പരാജയമായത്.
ഈ തോൽവിയിൽ നിരാശപ്പെടേണ്ട. നിയമസഭാ തെരഞ്ഞെടുപ്പാണ് പ്രധാനം. അവസരങ്ങൾ മുന്നിൽ കിടക്കുകയാണ്. പ്രവർത്തിക്കാനുള്ള സമയവുമുണ്ട്. എല്ലാവർക്കും അധികാരം വേണമെന്ന കാഴ്ചപ്പാട് ഉപേക്ഷിക്കണം. നല്ല അച്ചടക്കത്തോടെ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ സംസ്ഥാന ഭരണം യു ഡി എഫിന് വീണ്ടെടുക്കാനാവുമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
എൻ ഡി എയ്ക്ക് ഇക്കുറി നില കൂടുതൽ മെച്ചപ്പെടുത്താനായി. തെരഞ്ഞെടുപ്പ് ഫലം തരുന്നത് അതാണ്. എൽ ഡിഫ് സർക്കാരിന്റെ ഭരണ കോട്ടങ്ങൾ ഒരു പരിധി വരെ അവർക്ക് ജനങ്ങളിൽ എത്തിച്ച് വോട്ട് നേടാനായി. കേന്ദ്ര സർക്കാരിന്റെ പല പദ്ധതികളും പേരു മാറ്റി സംസ്ഥാന ഗവൺമെൻറിന്റേതാക്കി. അത് അവരുടെ രാഷ്ട്രയ തന്ത്രമാണ്. ജനങ്ങളിൽ ഭൂരിഭാഗം പേർക്കും കേന്ദ്ര സർക്കാരിന്റെ ഇത്തരം ജനക്ഷേമ പദ്ധതികളെപ്പറ്റി ഒരറിവും ഇല്ല. ഇതാണ് രാഷ്ട്രീയ തന്ത്രം. സംസ്ഥാന സർക്കാർ ഇവയെല്ലാം മുതലാക്കി. അത് അവരുടെ കഴിവ്.
രാഷ്ട്രീയത്തിൽ അടവ് തന്ത്രങ്ങൾ പ്രയോഗിക്കാൻ യു ഡി എഫിന് ഇപ്പോഴും അറിയില്ല. അത് ഇനിയെങ്കിലും അറിയണം.
ഏതായാലും തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം വരുന്ന നിയമസഭാ തെഞ്ഞെടുപ്പിലേക്കുള്ള വിജയത്തിന്റെ ചൂണ്ടുപലകയാക്കാൻ പരമാവധി യു ഡി എഫ് ശ്രമിക്കേണ്ടതാണെന്ന് മുൻ കാല തെരഞ്ഞെടുപ്പുകളിലെ സ്ഥിതിവിവര കണക്കുകൾ വെച്ച് സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.
- Advertisment -

Most Popular

- Advertisement -

Recent Comments