കൊല്ലത്തിന്റെ പ്രമുഖ മുദ്രകളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ചിന്നക്കട ക്ലോക്ക് ടവറിലെ നാലു ദിശകളിലായുള്ള നാല് ഘടികാരങ്ങൾ വ്യത്യസ്ത സമയമാണ് കാണിക്കുന്നത്.
ഇതിനൊരു ശാപമോക്ഷം ഉണ്ടായി കാണാൻ സമീപത്തെ കടക്കാരും സ്ഥിര പരിചിതരും ആഗ്രഹിക്കാൻ തുടങ്ങീട്ട് വർഷങ്ങൾ പിന്നിടുന്നു.
സമീപത്തുള്ള ബസ്റ്റാൻഡിൽ എത്തുന്നവരെയാണ് ഇതിലെ സമയ രീതി വലയ്ക്കുന്നത്.