27.4 C
Kollam
Sunday, December 22, 2024
HomeMost Viewedഅപകടത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകി കെഎസ്ആർടിസി; 28 വർഷം മുൻപുള്ള കേസുകൾക്ക് വരെ തുക...

അപകടത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകി കെഎസ്ആർടിസി; 28 വർഷം മുൻപുള്ള കേസുകൾക്ക് വരെ തുക വിതരണം ചെയ്തു .

1993 മുതൽ വിവിധ കാലഘട്ടങ്ങളിൽ കെഎസ്ആർടിസി അപകടത്തിൽപ്പെട്ടവർക്കുള്ള നഷ്ടപരിഹാര ഇനത്തിൽ മുടങ്ങിക്കിടന്ന തുക വിതരണം ചെയ്തു തുടങ്ങി. കെഎസ്ആർടിസിയുടെ പ്രത്യേക പാക്കേജിന്റെ ഭാ​ഗമായി നടപ്പിലാക്കിയ അദാലത്ത് വഴിയാണ് 121 കേസുകളിലെ 88,80,990 രൂപ വിതരണം ചെയ്തത്.
വർഷങ്ങളായി കെഎസ്ആർടിസി അപകടത്തിൽപ്പെടുന്നവർക്ക് കോടതികൾ വിധിക്കുന്ന നഷ്ടപരിഹാര തുക കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി കാരണം നൽകാൻ കഴിഞ്ഞിരുന്നില്ല. ആ ഇനത്തിൽ 1179 കേസുകളിലായി 62 കോടി രൂപയോളം നൽകാൻ ഉണ്ടായിരുന്നു. ഇത് കൂടിക്കൂടി വരവെ വേ​ഗത്തിൽ കൊടുത്ത് തീർക്കുന്നതിന് വേണ്ടിയാണ് പദ്ധതി ആവിഷ്കരിച്ചത്.
1997 ജനുവരി 17 ൽ ഉത്തരവ് ആയ 1993 ൽ ഫയൽ ചെയ്ത OP(MV)733/1993 കേസിന് വരെ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 10 ന് നാഷണൽ ലോ അദാലത്ത് ദിനത്തിന്റെ ഭാ​ഗമായി ഹൈക്കോടതിയുടെ ലീ​ഗൽ അതോറിറ്റിയുമായി ചേർന്ന് നടപ്പിലാക്കിയ പലിശ രഹിത സെറ്റിൽമെന്റിൽ പങ്കെടുത്ത 121 പേർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു .
- Advertisment -

Most Popular

- Advertisement -

Recent Comments