25.8 C
Kollam
Monday, December 23, 2024
HomeMost Viewedവാക്‌സിൻ ക്ഷാമത്തിൽ സംസ്ഥാനം ; ​​ സാമൂഹിക അകലം പാലിക്കാതെ തിങ്ങിഞെരുങ്ങി ജനങ്ങൾ

വാക്‌സിൻ ക്ഷാമത്തിൽ സംസ്ഥാനം ; ​​ സാമൂഹിക അകലം പാലിക്കാതെ തിങ്ങിഞെരുങ്ങി ജനങ്ങൾ

മെഗാ വാക്‌സിനേഷൻ ക്യാമ്പെയിൻ തുടരുന്നതിനിടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വാക്‌സിൻ ക്ഷാമം രൂക്ഷം. പാലക്കാട്,​ കോട്ടയം ജില്ലകളിൽ വാക്‌സിൻ കേന്ദ്രങ്ങളിൽ ഉന്തും തള‌ളുമുണ്ടായി
രാവിലെ ആറ് മണി മുതൽ തന്നെ കൊവിൻ ആപ്പിൽ രജിസ്‌റ്റർ ചെയ്‌ത ജനങ്ങൾ വാക്‌സിൻ കേന്ദ്രങ്ങളിൽ എത്തിത്തുടങ്ങി. ഇതിനുപുറമേ രജിസ്‌റ്റർ ചെയ്യാത്തവരും കൂടി എത്തിയതോടെ സാമൂഹിക അകലം പാലിക്കാനാകാത്ത വിധം തള്ളിക്കയറാൻ തുടങ്ങി.
ഇതിനിടെ രജിസ്‌റ്റർ ചെയ്യാത്തവർക്കും പൊലീസ് ടോക്കൺ നൽകിയതോടെ രജിസ്‌റ്റർ ചെയ്‌ത് വാക്‌സിനെടുക്കാനെത്തിയവരും പൊലീസും തമ്മിൽ വാക്ക്തർക്കമുണ്ടായി. കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലാണ് ഇങ്ങനെ പ്രശ്‌നമുണ്ടായത് . ഇവിടെ തഹസിൽദാർ നേരിട്ടെത്തി പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments