25.2 C
Kollam
Wednesday, October 22, 2025
HomeMost Viewedപെട്രോള്‍, ഡീസല്‍ ; വിലയില്‍ ഇന്നും വര്‍ധന

പെട്രോള്‍, ഡീസല്‍ ; വിലയില്‍ ഇന്നും വര്‍ധന

പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് എണ്ണക്കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 25 പൈസയുടെയും ഡീസലിന് 32 പൈസയുടെയും വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഇതോടെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 91.15 രൂപയായി. ഇവിടെ ഡീസലിന് 85.87 രൂപയാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 92.97 രൂപയും ഡീസല്‍ വില 87.57 രൂപയുമാണ്.
കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് കമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ച് തുടങ്ങിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments