35 ലക്ഷം രൂപ വിലവരുന്ന ഓക്സിജൻ സിലിണ്ടറുകളുമായി ബഹ്‌റൈൻ കേരളീയ സമാജം. ഓക്സിജൻ നിറച്ച 68 സിലിണ്ടറുകളുമായി ഗൾഫ് എയർ വിമാനം നാളെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ കേരളത്തിന്റെ കോവിഡ് പോരാട്ടത്തിൽ പ്രവാസസമൂഹം നൽകുന്ന പിന്തുണയുടെ പുതിയ ഒരദ്ധ്യായത്തിന് തുടക്കം കുറിക്കും.
നാളെ 69 ഓക്സിജൻ സിലിണ്ടറുകളാണ് സമാജം ഗൾഫ് എയർ വഴി കൊച്ചിയിൽ എത്തിക്കുന്നത്.
ഇതോടൊപ്പം എംബസിയുടെ അഭ്യർത്ഥന പരിഗണിച്ചു ഡൽഹിയിലേക്കും 280 പുതിയ സിലിണ്ടറുകൾ അയക്കുന്നതിനുവേണ്ടി 15 ലക്ഷം രൂപ സമാജം ഇന്ത്യൻ സ്ഥാനപതിയെ ഏൽപ്പിക്കുകയും ചെയ്തു. കോവിഡിന്റെ തുടക്കസമയത്തു 29 ചാർട്ടേർഡ് വിമാനങ്ങളിലായി 5000 ലധികം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു സമാജം വാർത്ത പിടിച്ചുപറ്റിയിരുന്നു.നിരവധി കർമ്മപദ്ധതികളാണ് സമാജം കോവിഡ് കാലത്ത് നടപ്പാക്കിയത്. കോവിഡ് മൂലം ബഹ്‌റൈനിൽ മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം, 500 ഓളം പേർക്ക് സൗജന്യ വിമാനടിക്കറ്റ്, പതിനായിരത്തിലധികം സൗജന്യ കിറ്റുകളുo വിതരണം ചെയ്തു .