23.2 C
Kollam
Tuesday, February 4, 2025
HomeMost Viewedസ്ഥിരംപാസ്, ലോക്ഡൗണ്‍ തീരുംവരെ ; ദിവസവേതനക്കാര്‍ക്ക്

സ്ഥിരംപാസ്, ലോക്ഡൗണ്‍ തീരുംവരെ ; ദിവസവേതനക്കാര്‍ക്ക്

അടിയന്തര യാത്ര ചെയ്യുന്നവര്‍ക്കു പാസിനായി പൊലീസിന്റെ പോല്‍ ആപ്പിലും അപേക്ഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പൊലീസിനെ കാണിക്കണം. ദിവസവേതനക്കാര്‍, വീട്ടുജോലിക്കാര്‍, ഹോംനഴ്‌സുമാര്‍ എന്നിവര്‍ക്കു ലോക്ഡൗണ്‍ കഴിയുന്നതുവരെ കാലാവധിയുള്ള പാസിനു അപേക്ഷിക്കാമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വളരെ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ ഓണ്‍ലൈന്‍ പാസിനു അപേക്ഷിക്കാവൂ. ആശുപത്രികളില്‍ പോകുന്നവര്‍ക്കു സത്യവാങ്മൂലം നല്‍കി യാത്ര ചെയ്യാം. ഇതിനായി പൊലീസിന്റെ ഇ പാസ് വേണ്ട. തിരിച്ചറിയല്‍ കാര്‍ഡ് വേണം. 75 വയസിനു മുകളിലുള്ളവര്‍ ചികില്‍സയ്ക്കു പോകുമ്പോള്‍ ഡ്രൈവറെകൂടാതെ 2 സഹായികളെകൂടി അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments