ആറന്മുള ആംബുലന്‍സ് പീഡനകേസ് വീഡിയോയില്‍ ചിത്രീകരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു . ഈ മാസം 10 നു ശേഷം ഇതുസംബന്ധിച്ച് കോടതിയില്‍ അപേക്ഷ നല്‍കും.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ആറിന് ആണ് ആറന്മുളയില്‍ ആംബുലന്‍സില്‍ വച്ച് കോവിഡ് രോഗിയായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. തുടര്‍ന്ന്, പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരവും കേസ് ചുമത്തപ്പെട്ടിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് അന്വേഷണം, മൊഴിയെടുക്കല്‍, തെളിവെടുപ്പ്, എന്നിവ വീഡിയോയില്‍ ചിത്രീകരിക്കാമെന്നായിരുന്നു മുന്‍ വ്യവസ്ഥ. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ വ്യവസ്ഥ ചൂണ്ടിക്കാണിച്ച് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനമെടുത്തത്.
ഈ മാസം 10 നുശേഷം അപേക്ഷ പ്രോസിക്യൂഷന്‍ കോടതിയില്‍ നേരിട്ട് സമര്‍പ്പിക്കും. ഇതിനുശേഷമാകും കേസ് വിചാരണയിലേക്ക് കടക്കുക. അതേസമയം, കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വിചാരണ നീളുകയാണ്. വിചാരണ സമയം ഇരയായ പെണ്‍കുട്ടിയെ വിസ്തരിക്കും. 94 പേരെയാണ് കേസില്‍ സാക്ഷികളായുള്ളത്. വിചാരണയുടെ ആദ്യ വേളയില്‍ ഇവരുടെ വിസ്താരം നടക്കും. ശേഷം പ്രതി നൗഫലിനെ വിസ്തരിക്കും. കുറ്റപ്പത്രത്തിൽ പ്രതി ബോധപൂര്‍വ്വമായ ലൈംഗിക പീഡനംനടത്തിയെന്നാണ്.