കണ്ടൽക്കാട് സംരക്ഷണത്തിന് കൊല്ലം ജില്ലയിൽ പ്രാദേശിക സമിതി വരുന്നു. കണ്ടലിന്റെ പ്രാധാന്യം കണക്കിലെടുത്താണ് തീരുമാനം. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സമിതി വരുന്നത്. രണ്ട് വർഷത്തിനിടെ അഷ്ടമുടിക്കായലോരത്ത് 16, 680 കണ്ടൽ തൈകൾ നട്ടു. അതിൽ 50 ശതമാനം വളർന്നു. ബാക്കി നശിച്ചു.