27.4 C
Kollam
Monday, February 3, 2025
HomeMost Viewed5 ദിവസം പ്രായമുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു ; കൊല്ലത്ത് അമ്മ തൊട്ടിലിൽ

5 ദിവസം പ്രായമുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു ; കൊല്ലത്ത് അമ്മ തൊട്ടിലിൽ

കൊല്ലത്ത് അമ്മ തൊട്ടിലിൽ കണ്ടെത്തിയ 5 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കരിയിലകാടിൽ ഉപേക്ഷിച്ച് മരണത്തിനു വിട്ടുകൊടുക്കാതെ ആരൊ കൊല്ലത്തെ അമ്മതൊട്ടിലിൽ കഴിഞ്ഞ 24ാം തീയതി രാത്രി 8.45 നാണ് 5 ദിവസം മാത്രം പ്രായമായ ആൺകുഞ്ഞിനെ കൊണ്ടിട്ടത്.
നാല് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കി കോവിഡ് പരിശോധനയും നടത്തി കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കൊല്ലം വിക്ടോറിയ ആശുപത്രി മെഡിക്കൽ ഓഫീസർ രഞ്ജിത ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ ഡി ഷൈൻ ദേവിന് കുഞ്ഞിനെ കൈമാറി. ഇനി കുഞ്ഞിന്റെ രക്ഷിതാവ് സംസ്ഥാന സർക്കാരാണ് അമ്മത്തൊട്ടിലിൽ നിന്ന് ലഭിച്ച ആൺകുഞ്ഞിന്റെ അവകാശം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ജില്ലാ ശിശുക്ഷേമ സമിതിക്കുള്ളതാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments