ശബരിമല മണ്ഡലകാല തീർഥാടനം ആരംഭിക്കുന്നതിന് മുൻപ് ബന്ധപ്പെട്ട റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർദേശിച്ചു. ശബരിമല തീർഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഓൺലൈനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.റോഡ് നവീകരണ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് അതത് എം എൽ എമാരുടെ നേതൃത്വത്തിൽ പ്രത്യേക യോഗങ്ങൾ ചേരണം ഹൈക്കോടതി നിർദേശിച്ചിട്ടുള്ള റോഡുകളുടെ നവീകരണത്തിനുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് ഉടൻ തയാറാക്കി പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. . 243.82 കോടി രൂപ പ്രൊപ്പോസൽ വരുന്ന 189 ലീഡിങ് റോഡുകളുടെ പദ്ധതി നിർദേശം എംഎൽഎമാർ സമർപ്പിച്ചിട്ടുണ്ട്. ഈ റോഡുകളുടെ നിർമാണം മുൻഗണനാ ക്രമം അനുസരിച്ച് ഘട്ടംഘട്ടമായി പൂർത്തിയാക്കും. സുഗമമായ തീർഥാടനത്തിന് ട്രാഫിക്ക് സുരക്ഷ വളരെ പ്രധാനമാണെന്നും അതിനുവേണ്ട നടപടികൾ ചെയ്യണമെന്നും മന്ത്രി പറഞ്ഞു.