28.1 C
Kollam
Sunday, December 22, 2024
HomeNewsCrimeപിഞ്ചു കുഞ്ഞിനെ കെട്ടിത്തൂക്കിയത് ജീവനോടെ ; പ്രതിക്കെതിരെ അക്രമാസക്തരായി നാട്ടുകാര്‍

പിഞ്ചു കുഞ്ഞിനെ കെട്ടിത്തൂക്കിയത് ജീവനോടെ ; പ്രതിക്കെതിരെ അക്രമാസക്തരായി നാട്ടുകാര്‍

വണ്ടിപ്പെരിയാറിന് അടുത്തുള്ള എസ്റ്റേറ്റിലെ ആറുവയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിനുപിന്നാലെ, പ്രതി കുട്ടിയെ രണ്ടുവർഷമായി ക്രൂര ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുവെന്ന് പോലീസ് പറഞ്ഞു.
കുട്ടിയുടെ കഴുത്തിൽ ഷാളിട്ട് കുരുക്കി കെട്ടിത്തൂക്കുകയായിരുന്നുവെന്ന്‌, പ്രതിയായ അർജുൻ പോലീസിന് മൊഴി നൽകി. പ്രതിയായ അർജുൻ(21) കഴിഞ്ഞമാസം 30-നാണ് എസ്റ്റേറ്റിലെ മുറിക്കുള്ളിൽ വാഴക്കുല കെട്ടിയിടുന്ന കയറിൽ ഷാളുപയോഗിച്ച് കുട്ടിയെ ലൈംഗിക പീഡനത്തിനുശേഷം കെട്ടിത്തൂക്കിയത്. അസ്വാഭാവികമരണത്തിന് അന്നുതന്നെ കേസെടുത്തിരുന്നെങ്കിലും പീഡനവിവരം അറിയുന്നത് പോസ്റ്റുമോർട്ടത്തിന് ശേഷമാണ്. പ്രതിയെ വൻ പോലീസ്‌ സുരക്ഷയിലാണ് തെളിവെടുപ്പിനായി ലയത്തിൽ കൊണ്ടുവന്നത് . നാട്ടുകാർ അക്രമാസക്തരായതോടെ പെട്ടന്നുതന്നെ തെളിവെടുപ്പ് നടത്തി പോലീസ്‌ സംഘം
പ്രതിയെയും കൊണ്ട് മടങ്ങുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments