ചാരായം വാറ്റുന്നതിനിടെ ആർ.എസ്.എസ് നേതാവിനേയും സുഹൃത്തിനെയും പോലീസ് പിടിച്ചു .ചേന്ദമംഗലം പഞ്ചായത്തിലെ ആർ.എസ്.എസിന്റെ മുഖ്യ ചുമതലക്കാരനായ കിഴക്കുംപുറം ചേന്നോത്തുപറമ്പിൽ രാജേഷ്, സുഹൃത്ത് വട്ടപ്പിള്ളിൽ സുജിത്ത് എന്നിവരെയാണ് വടക്കേക്കര പോലീസ് പിടികൂടിയത്.
കാറ്ററിങ് സർവീസ് നടത്തുന്ന രാജേഷിന്റെ വീടിന് സമീപത്തെ ഒഴിഞ്ഞപറമ്പിൽ നടത്തുന്ന മീൻവളർത്തൽ കേന്ദ്രത്തിലാണ് ചാരായം വാറ്റിയത്.50 ലിറ്റർ കോട, വാറ്റുപകരണങ്ങൾ, മുക്കാൽ ലിറ്റർ ചാരായം എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇൻസ്‌പെക്ടർ എം.കെ. മുരളി, സബ് ഇൻസ്‌പെക്ടർ അരുൺ ദേവ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി . രഹസ്യവിവരം ലഭിച്ചതിനെത്തുടർനന്നായിരുന്നു റെയ്ഡ്.