29 C
Kollam
Sunday, December 22, 2024
HomeMost Viewedഅഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഊര്‍ജ്ജിത നീക്കം ; വിദേശകാര്യ മന്ത്രാലയം

അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഊര്‍ജ്ജിത നീക്കം ; വിദേശകാര്യ മന്ത്രാലയം

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം. അഫ്ഗാനിലെ ഇന്ത്യക്കാര്‍ മടക്കയാത്ര ഉറപ്പിക്കാന്‍ വിവരങ്ങള്‍ ഉടന്‍ കൈമാറുകയോ ഉദ്യോഗസ്ഥരെ സമീപിക്കുകയോ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിലുള്ള അഫ്ഗാന്‍ സാഹചര്യം യു എന്നുമായി ഇന്ത്യ ചര്‍ച്ച ചെയ്തു. എല്ലാ ഇന്ത്യക്കാരെയും തിരികെയെത്തിക്കാനുള്ള നടപടികളുടെ പുരോഗതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ദേശീയ സുരക്ഷാ സമിതി അവലോകനം നടന്നു. ഇന്ത്യന്‍ പൗരന്മാരുമായി കൂടുതല്‍ വ്യോമസേനാ വിമാനങ്ങള്‍ അഫ്ഗാനില്‍ നിന്നെത്തും. അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ സ്ഥാനപതിയെ യോഗത്തിലേക്ക് ക്ഷണിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കൂടുതല്‍ വിമാനങ്ങള്‍ തയാറാക്കി നിര്‍ത്താന്‍ യോഗത്തില്‍ പ്രധാനമന്ത്രി പ്രതിരോധമന്ത്രിക്ക് നിര്‍ദേശം നല്‍കി. യുഎന്‍ സെക്രട്ടറി ജനറലും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കൂടിക്കാഴ്ചനടത്തി.

- Advertisment -

Most Popular

- Advertisement -

Recent Comments