കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയാണ് ആദ്യ പരിഗണനയെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ലോക്നാഥ് ബെഹ്റ. വിവിധ പദ്ധതികൾ ഇതിനായി ആരംഭിക്കുമെന്നും ബെഹ്റ വ്യക്തമാക്കി. സ്കൂൾ കുട്ടികൾ, ജീവനക്കാർ അടക്കം എല്ലാവരെയും മെട്രോയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. സോഷ്യൽ മീഡിയ അടക്കം ഇതിനായി പ്രയോജനപെടുത്തും. ദൈനം ദിന യാത്രക്കാരുടെ എണ്ണം വർദ്ധിച്ചാൽ മാത്രമേ വരുമാനം ഉണ്ടാകൂ എന്നും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.