ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലും ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. രണ്ട് വയസുള്ള ഒരു കുട്ടി ഉള്‍പ്പടെ എട്ട് പേര്‍ ന്യൂയോര്‍ക്കില്‍ മരിച്ചു. ന്യൂജേഴ്സിയിലും എട്ട് പേര്‍ മരിച്ചു. പെന്‍സില്‍വാനിയയിലെ സബര്‍ബന്‍ മോണ്ട്ഗോമറി കൗണ്ടിയില്‍ മൂന്ന് പേര്‍ മരിച്ചു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങളിലെ വിമാന-ട്രെയിന്‍ സര്‍വീസുകളും അവശ്യമല്ലാത്ത ഗതാഗതങ്ങളും റദ്ദാക്കി. സ്ഥിതിഗതികള്‍ ശാന്തമാകുന്നതുവരെ ജനങ്ങള്‍ വീടുകളില്‍ കഴിയണമെന്ന് ന്യൂയോര്‍ക് സിറ്റി മേയര്‍ പറഞ്ഞു. തെക്കന്‍ അമേരിക്കയില്‍ നാശം വിതച്ച കാറ്റഗറി നാലില്‍ പെട്ട ഐഡ വടക്കന്‍ മേഖലയിലേക്ക് നീങ്ങിയതോടെ വെള്ളപ്പൊക്കത്തിനിടയാക്കി.