25.8 C
Kollam
Monday, December 23, 2024
HomeNewsCrimeമുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തു ; മണ്ണാർക്കാട് രണ്ട് പേര്‍ അറസ്റ്റില്‍

മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തു ; മണ്ണാർക്കാട് രണ്ട് പേര്‍ അറസ്റ്റില്‍

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതികളെ മണ്ണാര്‍ക്കാട് പൊലീസ് പിടികൂടി. പുല്ലിശ്ശേരി തോണിയില്‍ വീട്ടില്‍ ഉമ്മര്‍ ഫാറൂഖ്, വിയ്യകുര്‍ശ്ശി കരിങ്ങാംതൊടി വീട്ടില്‍ സുലൈമാന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നെല്ലിപ്പുഴയൂക്കോ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് 7,28,000 രൂപ തട്ടിയെടുത്തതായാണ് കേസ്. ജൂലൈ 16 മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള ദിവസങ്ങളിലാണ് ബാങ്കില്‍ സ്വര്‍ണം പണയം വെച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് മണ്ണാര്‍ക്കാട്ടെ വിവിധ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച് 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ ഉമ്മര്‍ ഫാറൂഖ് നേരത്തെ അറസ്റ്റിലായിരുന്നു. ഇവർ വീണ്ടും തട്ടിപ്പ് നടത്തിയത് ജാമ്യത്തിലിറങ്ങിയ ശേഷമാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments