ജെറ്റ് എയർവേഴ്സ് തിരിച്ചെവരുന്നു. അടുത്തവർഷം മുതൽ സർവീസ് തുടങ്ങുമെന്ന് ഉടമകൾ വ്യക്തമാക്കി. തുടക്കത്തിൽ ആഭ്യന്തര സർവീസുകൾ മാത്രമായിരിക്കും. കടബാധ്യത മൂലം 2019ലാണ് ജെറ്റ് എയർവേഴ്സ് സർവീസ് നിർത്തിവെച്ചത്. പിന്നീട് കർലോക് ജലാൻ കൺസോർഷ്യം കമ്പനിയെ ഏറ്റെടുക്കുകയായിരുന്നു.