27.7 C
Kollam
Wednesday, February 11, 2026
HomeMost Viewedവൈദ്യുതി തൂണിൽ കയറിയ പെരുമ്പാമ്പ് ഷോക്കടിച്ച് ചത്തു

വൈദ്യുതി തൂണിൽ കയറിയ പെരുമ്പാമ്പ് ഷോക്കടിച്ച് ചത്തു

ഇര പിടിക്കാനായി വൈദ്യുതി തൂണില്‍ കയറിയ പെരുമ്പാമ്പ് ഷോക്കടിച്ച്‌ ചത്തു. പയ്യന്നൂർ രാമന്തളി പഞ്ചായത്തില്‍ കുന്നരുപാലക്കോട് റോഡിലെ വൈദ്യുതി തൂണില്‍ കഴിഞ്ഞദിവസമാണ് പെരുമ്പാമ്പിനെ ഷോക്കടിച്ച് ചത്ത നലിയിൽ കണ്ടെത്തിയത്. വൈദ്യുതി തൂണ്‍ താങ്ങി നിര്‍ത്താന്‍ മറ്റൊരു തൂണ്‍ കൂടി ചരിച്ച്‌ സ്ഥാപിച്ചിരുന്നു. അതിലൂടെ പാമ്പ് തൂണിന്റെ മുകളിലേക്ക് കയറിയതായിരിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്.വൈദ്യുതി തൂണിലേക്ക് എലി കയറുന്ന പതിവുണ്ട്. എലിയെ കണ്ടിട്ടാകാം പെരുമ്പാമ്പ് വൈദ്യുതി തൂണിൽ കയറിയതെന്നും നാട്ടുകാർ പറയുന്നു. കരിഞ്ഞ മണത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ വൈദ്യുതി ജീവനക്കാരെ വിളിച്ച്‌ വിവരം അറിയിച്ചത്. ജീവനക്കാരെത്തി നാട്ടുകാരുടെ സഹായത്തോടെ ചത്ത പാമ്പിനെ മാറ്റി.

- Advertisment -

Most Popular

- Advertisement -

Recent Comments