പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അമേരിക്കൻ സന്ദർശനo നടത്തും. പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്ര നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തും. യുഎൻ പൊതുസഭയിലും അദ്ദേഹം പ്രസംഗിക്കും. നരേന്ദ്രമോദിയുടെ മൂന്നുദിവസത്തെ സന്ദർശനത്തിനിടയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും സന്ദർശനാർത്ഥം അമേരിക്കയിൽ എത്തുന്നുണ്ട്. അദ്ദേഹവുമായും മോഡി കൂടിക്കാഴ്ച നടത്തിയേക്കും. അഫ്ഗാനിസ്ഥാൻ, കോവിഡ് നിയന്ത്രണം, കാലാവസ്ഥാവ്യതിയാനം, ഇന്തോ – പസഫിക് പ്രശ്നം, ഭീകരവാദം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം വിവിധ നേതാക്കളുമായി ചർച്ച നടത്തുമെന്നും അറിയിച്ചു.