ബസ് യാത്ര എളുപ്പമാക്കാന്‍ അബുദാബിയില്‍ ബസിനുള്ളില്‍ ഗൂഗിള്‍ മാപ് . ഇനി മുതല്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള ബസിന്റെ സമയക്രമവും റൂട്ടും ബസ് നമ്പരും മുന്‍കൂട്ടിത്തന്നെ ഗൂഗിള്‍ മാപ് നോക്കി കണ്ടെത്താന്‍ സാധിക്കും. അതോടെ യാത്രക്കാര്‍ക്ക് യാത്ര പ്ലാന്‍ ചെയ്യാനും സമയം ലാഭിക്കാനും ഈ സംവിധാനം പ്രയോജനമാകും. മുനിസിപാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും ഭാഗമായ അബൂദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐ ടി സി) ബുധനാഴ്ചയാണ് ഗൂഗിളിന്റെ സഹകരണത്തോടെ പൊതുഗതാഗത ബസ് ഡാറ്റ തത്സമയം അപ്‌ഡേറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
എമിറേറ്റ്‌സിലെ താമസക്കാരും സന്ദര്‍ശകരും വിനോദസഞ്ചാരികളും ഉള്‍പ്പെടെ യാത്രക്കാര്‍ക്കും പുതിയ തീരുമാനം ഏറെ ഗുണകരമാവും. ഇതിലൂടെ യാത്രക്കാര്‍ക്ക് സമയം ലാഭിക്കാനും കഴിയും. അബൂദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററിന്റെയും ഗൂഗിളിന്റെയും പുതിയ സേവനത്തിലാണ് ബസിന്റെ റൂട്ട്, ബസ് നമ്പറുകള്‍ എന്നിവയടക്കമുള്ള എല്ലാ വിവരങ്ങളും ലഭ്യമാവുക. ഗൂഗിള്‍ മാപ്‌സില്‍ ബസ് ഷെഡ്യൂളുകള്‍ തെരഞ്ഞെടുത്ത് എല്ലാ പൊതുഗതാഗത ഉപയോക്താക്കള്‍ക്കും അവരുടെ ദൈനംദിന യാത്ര മുന്‍കൂട്ടി ക്രമീകരിക്കാനാകും.