സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് ലഭിച്ചേക്കുമെന്ന് സൂചന. എയര്‍ ഇന്ത്യ വാങ്ങാനുള്ള ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്തിട്ടുള്ളത് ടാറ്റ ഗ്രൂപ്പാണ്. സ്‌പൈസ്‌ജെറ്റും ടാറ്റക്കൊപ്പം എയര്‍ ഇന്ത്യയെ വാങ്ങാന്‍ ലേലത്തുക വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്‌പൈസ് ജെറ്റിനേക്കാള്‍ ടാറ്റ ഗ്രൂപ്പ് അയ്യായിരം കോടി രൂപ അധികം വാഗ്ദാനം ചെയ്തിട്ടുള്ളതായാണ് വിവരം. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും. എയര്‍ ഇന്ത്യ, കേന്ദ്രസര്‍ക്കാറിന്റെ പദ്ധതി എയര്‍ ഇന്ത്യ എക്‌സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഓഹരിയും വില്‍ക്കാനാണ്.