ഇന്ത്യയിൽ ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ വിലയിൽ 30 പൈസയും ഡീസൽ വിലയിൽ 37 പൈസയും കൂടി. ഇതോടെ കൊച്ചിയിൽ ഇന്ന് പെട്രോൾ ലീറ്ററിന് 103.25 രൂപയും ഡീസൽ ലീറ്ററിന് 96.53 രൂപയുമാണു വില. ഇന്നലെ യഥാക്രമം 102.95 രൂപയും 96.16 രൂപയുമായിരുന്നു വില. 13 ദിവസം കൊണ്ട് ഡീസലിന് കൂട്ടിയത് 2.97 രൂപയാണ് രാജ്യത്തെ വിവിധയിടങ്ങളിൽ പെട്രോൾ, ഡീസൽ വില നൂറ് കടന്നു. പെട്രോൾ വില നേരത്തെ തന്നെ മിക്കയിടങ്ങളിലും നൂറ് കടന്നിരുന്നെങ്കിലും ഡീസൽ വില ഇപ്പോഴാണ് നൂറ് കടക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡീഷ, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് ഡീസൽ വില നൂറ് കടന്നത്. നിലവിൽ പെട്രോൾ വില ഡൽഹയിൽ 102.64 രൂപയും മുംബൈയിൽ 108.67യുമാണ്.