വാഹന നിയമം നിലവിൽ വന്നതോടെ ഗതാഗത നിമയലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് പോലീസ് ഈടാക്കുന്നത്. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയരുമ്പോള്‍ വ്യത്യസ്തമായ ബോധവത്കരണ രീതിയിലൂടെ ജനങ്ങളുടെ കൈയ്യടി നേടുകയാണ് ഹൈദരാബാദ് പൊലീസ്.
ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തവര്‍ക്ക് പുതിയ ഹെല്‍മറ്റ് നല്‍കിയാണ് രചകൊണ്ട പോലീസ് മാതൃകയായത്. ലൈസന്‍സും മറ്റ് രേഖകളും ഇല്ലാതെ വാഹനമോടിച്ചവര്‍ക്ക് രേഖകള്‍ ലഭ്യമാക്കുന്നതിന് അപേക്ഷകള്‍ നല്‍കാന്‍ വേണ്ട സഹായങ്ങളും ചെയ്ത് നല്‍കി. പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയവര്‍ക്ക് അക്കാര്യം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ മെഷീന്‍ സ്ഥാപിച്ചിട്ടുള്ള വാനും പോലീസുകാര്‍ സജ്ജമാക്കിയിരുന്നു.