27.5 C
Kollam
Friday, December 27, 2024
HomeNewsപ്രളയദുരിതാശ്വാസം രണ്ടാഴ്ചക്കകം കൊടുത്ത് തീര്‍ക്കണം ; സര്‍ക്കാരിനെ ശാസിച്ച് ഹൈക്കോടതി ; അര്‍ഹരായ മുഴുവന്‍...

പ്രളയദുരിതാശ്വാസം രണ്ടാഴ്ചക്കകം കൊടുത്ത് തീര്‍ക്കണം ; സര്‍ക്കാരിനെ ശാസിച്ച് ഹൈക്കോടതി ; അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പ്രളയ ദുരിതാശ്വാസം നല്‍കണം

പ്രളയദുരിതാശ്വാസം രണ്ടാഴ്ചക്കുള്ളില്‍ കൊടുത്ത് തീര്‍ക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യ ശാസനം.പ്രളയ ദുരിതാശ്വാസം ലഭിച്ചില്ലെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജികളുടെ അടിസ്ഥാനത്തിലാണ്  നടപടി. ഹൈക്കോടതിയുടെ ലീഗല്‍ അതോറിട്ടിക്കാണ് ഇതിന്റെ മേല്‍നോട്ട ചുമതല.പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിയമസഹായങ്ങള്‍ നല്‍കാനും ലീഗല്‍ അതോറിട്ടിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

പഞ്ചായത്ത്-റവന്യൂ വകുപ്പുകള്‍ സഹായം കൈമാറുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ സ്വീകരിക്കണം. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അപ്പീലുകള്‍ സ്ഥിരം ലോക് അദാലത്തുകള്‍ വഴി തീര്‍പ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ പ്രളയത്തിലകപ്പെട്ടവര്‍ക്കും ഇതുവരെ പൂര്‍ണ്ണമായി സഹായം ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പല അപ്പീലുകളും കളക്ട്രേറ്റുകളിലും മറ്റും കെട്ടികിടക്കെടക്കുകയാണെന്നും ഹര്‍ജികളില്‍ പറയുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments