28.9 C
Kollam
Tuesday, November 19, 2024
HomeNewsമുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ സൈബര്‍ ആക്രമണം

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ സൈബര്‍ ആക്രമണം

മുഖ്യമന്ത്രി പിണറായ് വിജയന്റെ ഫേസ് ബുക്ക് പേജില്‍ സൈബര്‍ പോരാളികളുടെ ആക്രമണം.കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് സൈബര്‍ പോരാളികള്‍ ആക്രമണം അഴിച്ചുവിട്ടത്. ശബരിമലയ്ക്ക് പോവുന്ന ബസിന്റെ ചാര്‍ജ് വര്‍ധനയും ..ബസ് സര്‍വീസ് നിര്‍ത്തലാക്കിയതും ഒന്നും ഞങ്ങള്‍ മറന്നിട്ടില്ലെന്ന് ഒരു സൈബര്‍ പോരാളിയുടെ കമന്റ് . മുസ്ലിങ്ങളെ നല്ലോണം സോപ്പിട്ടു കുളിപ്പിച്ചിട്ട് ഹൈന്ദവഭക്തരോട് കാണിക്കുന്ന ചെറ്റത്തരമെന്ന ഇതെന്ന് മറ്റൊരു സൈബര്‍ പോരാളിയും കമന്റിട്ടു .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുമതി വേണമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്നാണ് തീര്‍ത്ഥാടകര്‍ ഹജ്ജിന് പോകുന്നത്. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നു കൂടി ഹജ്ജ് യാത്രക്ക് അനുമതി ലഭിച്ചാല്‍ തമിഴ്‌നാടിനും കര്‍ണ്ണാടകയുടെ തെക്കന്‍ പ്രദേശത്തുള്ളവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഈ വിഷയം കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദ്ദിപ് സിംഗ് പുരിയുമായും ചര്‍ച്ച ചെയ്തിട്ടുണ്ട്.

അയ്യായിരത്തിലേറെ തീര്‍ത്ഥാടകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ വിഷയം പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പ്രധാനമന്ത്രി ജന്‍ വികാസ് പദ്ധതി പ്രകാരം കൂടുതല്‍ ഗുണഭോക്താക്കളെയും കൂടുതല്‍ പ്രദേശത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളം ഇത് പരമാവധി പ്രയോജന പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. മുന്‍ കാലങ്ങളില്‍ മലപ്പുറം ജില്ലയെ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. പുതിയ പദ്ധതി പ്രകാരം ഇത് കേരളത്തിലെ മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള പദ്ധതി നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ ഒക്ടോബര്‍ 31നകം സമര്‍പ്പിക്കണം.

- Advertisment -

Most Popular

- Advertisement -

Recent Comments