മാധ്യമപ്രവര്‍ത്തകന്‍ ബഷീര്‍ കൊലക്കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ വഫാ ഫിറോസ് രംഗത്ത്. മദ്യപിച്ചത് താനല്ലെന്നും കാറോടിച്ചത് വഫയായിരുന്നുമുള്ള ശ്രീറാം ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണം പച്ച കള്ളമാണെന്ന് വഫാ തുറന്നടിച്ചു. കാറോടിച്ചത് താനാണെന്ന് ആവര്‍ത്തിക്കുന്ന ശ്രീറാമിന്റെ മൊഴികള്‍ വിശ്വാസ്യതയില്‍ എടുക്കരുതെന്നും വഫ പറഞ്ഞു. ‘ അപകടത്തിന് ഏഴില്‍ പരം ദൃക്‌സാക്ഷികള്‍ ഉണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ടുണ്ട്. ഇതെല്ലാം എവിടെ? ഞാനൊരു സാധാരണക്കാരി മാത്രമാണ്. എനിക്ക് അധികാരമില്ല. സംഭവിച്ച കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞയാളാണ് ഞാന്‍. എനിക്ക് നാളെ എന്തു സംഭവിക്കുമെന്ന് അറിയില്ല വഫ പറയുന്നു. അതേസമയം മദ്യപിച്ചതും വാഹനമോടിച്ചതും താനാണെന്ന ആരോപണം ഏഴുപേജുള്ള വിശദീകരണ കുറുപ്പില്‍ ശ്രീറാം നിഷേധിച്ചു.
