26.1 C
Kollam
Wednesday, October 22, 2025
HomeNewsമോദി മാജിക്; മഹാബലിപുരത്തേക്കു ഒഴുകി എത്തുന്ന സഞ്ചാരികളുടെ എണ്ണം 75000

മോദി മാജിക്; മഹാബലിപുരത്തേക്കു ഒഴുകി എത്തുന്ന സഞ്ചാരികളുടെ എണ്ണം 75000

ലോകം ഉറ്റുനോക്കിയ ഇന്ത്യ ചൈന ഉച്ചകോടി അവസാനിച്ചപ്പോള്‍ കോളടിച്ചത് മഹാബലിപുരത്തിന്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശില്‍പ്പ ചാതുരി തിങ്ങിയ മഹാബലിപുരത്തെ കാഴ്ചകള്‍ കാണാന്‍ സഞ്ചാരികളുടെ ഒഴുക്കാണിപ്പോള്‍. ഉച്ചകോടിക്ക് മുന്‍പ് കേവലം രണ്ടായിരത്തിനും മൂവായിരത്തിനും ഇടയല്‍ മാത്രം സഞ്ചാരികളായിരുന്നു ഇവിടെ എത്തിയിരുന്നത്. എന്നാല്‍ ഉച്ചകോടി അവസാനിച്ചതിന്റെ പിറ്റേ ദിവസം മഹാബലിപുരത്തെ കാഴ്ചകള്‍ കാണാനെത്തിയത് എഴുപത്തയ്യായിരത്തിലധികം വിനോദ സഞ്ചാരികളാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി പേരാണ് ഇവിടെ എത്തുന്നതായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു. ഇതുവവി ദക്ഷിണേന്ത്യയുടെ ടൂറിസം മേഖലയില്‍ പുതുചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments