രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മകന് സിവില്‍ സര്‍വീസ് അഭിമുഖ പരീക്ഷയില്‍ നേടി കൊടുത്തത് ഉയര്‍ന്ന മാര്‍ക്ക്. സംഭവം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.
എഴുത്തു പരീക്ഷയിലെ സ്‌കോര്‍ പരിഗണിച്ചാല്‍ ലഭിക്കേണ്ട റാങ്ക് അല്ല രമിത്തിന് ലഭിച്ചത് . ഈ കാര്യങ്ങള്‍ യുപിഎസ് സി സൈറ്റില്‍ പരിശോധിച്ചറിയാം. ഇന്റര്‍വ്യൂ നടന്ന ക്യാന്റിഡേറ്റുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് രമിത്തിന് ആയിരുന്നു. ഏറ്റവും മിടുക്കരായി യുപിഎസ് സി കണ്ടെത്തിയവരേക്കാള്‍ അധികം മാര്‍ക്കാണ് രമിത്തിന് ലഭിച്ചത്. ഇത് സംശയമുണര്‍ത്തുന്ന താണെന്ന് ആരോപണം ഉയര്‍ത്തിയവര്‍ പറയുന്നു.
മകന് ഇന്റര്‍വ്യൂ നടന്ന സമയം ചെന്നിത്തലയും ഡല്‍ഹിയില്‍ ഉണ്ടായിരുന്നു . ഇന്റര്‍വ്യൂ പാനലിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് കോണ്‍ഗ്രസുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
2017 ലെ സിവില്‍ സര്‍വീസ് പരീക്ഷയിലാണ് ചെന്നിത്തലയുടെ മകന് ഉയര്‍ന്ന് മാര്‍ക്ക് ലഭിച്ചത്. എഴുത്തു പരീക്ഷയില്‍ 608 ാം റാങ്കുകാരനായിരുന്ന രമിത്ത് ഇന്റര്‍വ്യൂവില്‍ അസാധാരണമാം വിധം ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിക്കുകയായിരുന്നു. 2017ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.