25.8 C
Kollam
Monday, December 23, 2024
HomeNews'ഒരു ചുക്കും നിങ്ങള്‍ ചെയ്തിട്ടില്ല സാര്‍... '; വാളയാര്‍ കേസില്‍ മുഖ്യനെ വെട്ടിലാക്കി നിയമസഭയില്‍ ഷാഫി...

‘ഒരു ചുക്കും നിങ്ങള്‍ ചെയ്തിട്ടില്ല സാര്‍… ‘; വാളയാര്‍ കേസില്‍ മുഖ്യനെ വെട്ടിലാക്കി നിയമസഭയില്‍ ഷാഫി പറമ്പില്‍

വാളയാര്‍ കേസില്‍ മുഖ്യമന്ത്രിയ്ക്കും പൊലീസിനുമെതിരെ പൊട്ടിത്തെറിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. കേസില്‍ ഒരു ചുക്കും ചെയ്യാന്‍ സര്‍ക്കാരിനായിട്ടില്ല. 2017 ല്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രി കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയതാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

” കേസ് അട്ടിമറിച്ചുവെന്ന് പറഞ്ഞത് അടിസ്ഥാന രഹിതമാമെന്നാണ് അങ്ങ് ഇവിടെ പറഞ്ഞത്. നൂറ് ശതമാനം അടിസ്ഥാനമുള്ളതും കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ബോധ്യപ്പെട്ടതുമായ കാര്യമാണ് ഈ കേസ് അട്ടിമറിക്കപ്പെട്ടതാണ് എന്നത്. 2017 മാര്‍ച്ച് എട്ടിന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കൊച്ചുകുട്ടികള്‍ അടക്കം ലൈംഗികാക്രമണങ്ങള്‍ക്ക് ഇരയാകുന്ന സംഭവം സര്‍ക്കാര്‍ അത്യധികം ഗൗരവത്തോടെ കാണുന്നുവെന്ന് ഇന്നും അങ്ങ് തന്നെയാണ് പറഞ്ഞത്. പൊലീസ് അതിശക്തമായ നടപടിയെടുക്കുമെന്നും പറഞ്ഞു.

സര്‍, ഒന്‍പതും പതിമൂന്നും വയസുള്ള രണ്ട് പെണ്‍കുട്ടികളെ മരണത്തിലേക്ക് തള്ളിവിട്ട അല്ലെങ്കില്‍ ക്രൂരമായി കൊന്നുതള്ളിയ ആളുകള്‍ക്ക് പാട്ടുപാടി പുറത്തിറങ്ങി നടക്കാന്‍ പറ്റുന്നതാണോ ശക്തമായ നടപടി? ഷാഫി പറമ്പില്‍ ചോദിച്ചു.
വടക്കേ ഇന്ത്യയില്‍ മാത്രം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞെട്ടല്‍ രേഖപ്പെടുത്തുന്ന മലയാളിയെ സംബന്ധിച്ചിടത്തോളം, നമ്മുടെ പാലക്കാട്, നമ്മുടെ വാളയാറില്‍ പട്ടികവിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികള്‍, നാലിലോ അഞ്ചിലോ പഠിക്കുന്ന കുട്ടികള്‍ ക്രൂരമായി കൊലചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായി. എന്നിട്ട് ആ പ്രതികള്‍ക്ക് ശിക്ഷ മേടിച്ചുകൊടുക്കാന്‍ കഴിയാത്തവര്‍ അസംബ്ലിയില്‍ എഴുന്നേറ്റു നിന്ന് ഇനിയും ശക്തമായി നടപടിയെടുക്കുന്നവരാണെന്ന് മേനിനടിക്കുന്നത് കേരളം അംഗീകരിക്കില്ലെന്ന് ഷാഫി പറമ്പില്‍ തുറന്നടിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments