28.1 C
Kollam
Sunday, December 22, 2024
HomeNewsരക്ഷയില്ലാതെ മക്കള്‍ നീതി മയ്യം ; കമല്‍ഹാസനും അവരെ പിടിച്ചു നിര്‍ത്താനായില്ല; പാര്‍ട്ടിയിലെ മൂന്ന് ലോക്സഭ...

രക്ഷയില്ലാതെ മക്കള്‍ നീതി മയ്യം ; കമല്‍ഹാസനും അവരെ പിടിച്ചു നിര്‍ത്താനായില്ല; പാര്‍ട്ടിയിലെ മൂന്ന് ലോക്സഭ സ്ഥാനാര്‍ത്ഥികള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

തമിഴ്‌നാട്ടിലും ബിജെപിയിലേക്കുള്ള ഒഴുക്ക് കൂടുന്നു. അവസാനമായി ഇവിടെ നിന്നും ലഭിക്കുന്ന വാര്‍ത്ത നടന്‍ കമല്‍ഹാസന്‍ രൂപീകരിച്ച പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ മൂന്ന് പ്രധാന നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്നതാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ എം.എന്‍.എമ്മിന്റെ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച പാര്‍ട്ടി മുഖമായിരുന്ന മൂന്ന് പ്രമുഖ നേതാക്കളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

എന്‍. രാജേന്ദ്രന്‍, ടി. രവി, എസ്. സുകന്യ എന്നീ സ്ഥാനാര്‍ത്ഥികളാണ് ഒടുവില്‍ എം.എന്‍.എം വിട്ടത്. ബി.ജെ.പി സംസ്ഥാന സമിതി ഓഫീസില്‍ നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഇവരെ ബിജെപിയിലേക്ക് ക്ഷണിച്ചു ഹാരമണിയിച്ചു. എന്‍. രാജേന്ദ്രന്‍ ആരക്കോണം ലോക്സഭ മണ്ഡലത്തിലാണ് മത്സരിച്ചത്. ടി. രവി ചിദംബരത്ത് നിന്നും എസ്. സുകന്യ കൃഷ്ണഗിരി മണ്ഡലത്തില്‍ നിന്നും മത്സരിച്ചു.
2018 ഫെബ്രുവരിയില്‍ രൂപീകരിച്ച പാര്‍ട്ടി ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ 3.72 ശതമാനം വോട്ട് നേടി.

- Advertisment -

Most Popular

- Advertisement -

Recent Comments