28.1 C
Kollam
Sunday, December 22, 2024
HomeNewsകോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് അവര്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തുന്നത്; ...

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് അവര്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തുന്നത്; മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ മുസ്ലിം തീവ്രവാദികളെന്ന് ആരോപിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ അകമഴിഞ്ഞ് സഹായിക്കുന്നതെന്ന് ആരോപിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍.

ഇസ്ലാമിക തീവ്രവാദികളാണ് മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്. ഇക്കാര്യം പോലീസ് പരിശോധിക്കണം, പി.മോഹനന്‍ ആവശ്യപ്പെട്ടു.് കേരളത്തില്‍ ഇപ്പോള്‍ ഇസ്ലാമിക തീവ്രവാദികളാണ് മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്. അതാണ് കോഴിക്കോട്ട് പുതിയ കോലാഹലവും സാന്നിധ്യവുമൊക്കെ വരുന്നത്.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് അവര്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തുന്നത്. അതേ സമയം ഏത് തീവ്രവാദ സംഘടനക്കാണ് മാവോയിസ്റ്റുകളുമായി ബന്ധമെന്ന് പി.മോഹനന്‍ പ്രസംഗത്തില്‍ പറഞ്ഞിട്ടില്ല. താമരശ്ശേരിയില്‍ നടന്ന കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലായിരുന്നു പി.മോഹനന്റെ പരാമര്‍ശം.

- Advertisment -

Most Popular

- Advertisement -

Recent Comments