ഡി.ജി.പിയുടെ ഭാര്യ ഗതാഗത കുരുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് ട്രാഫിക് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പണി കിട്ടി.
ടെക്‌നോപാര്‍ക്കിലെ പ്രമുഖ ഐ.ടി കമ്പനിയില്‍ എച്ച്. ആര്‍ വിഭാഗം മേധാവിയായണ് ഡിജിപി ലോക് നാഥ് ബെഹ്‌റയുടെ ഭാര്യ. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് ഡിജിപിയുടെ ഭാര്യ കഴക്കൂട്ടം ബൈപ്പാസില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടത്. ഇന്നലെ വൈകുന്നേരം ആറേമുക്കാലോടെ ഗവര്‍ണര്‍ക്ക് ആഭ്യന്തര വിമാനത്താവളത്തിലേക്ക് കടന്നുപോകാനായി പാളയം മുതല്‍ ചാക്ക ബൈപ്പാസ് വരെ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വൈകുന്നേരം 6.40നാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് തിരിക്കുമെന്ന് അറിയിച്ചിരുന്നത്. ഗവര്‍ണറുടെ വാഹനം കടന്നുവരുന്നതനുസരിച്ച് ബൈപ്പാസിലും പാളയം- ചാക്ക റോഡിലും പത്തുമിനിട്ടോളം വാഹനങ്ങള്‍ പൊലീസ് തടഞ്ഞു.ഈ നിയന്ത്രണത്തിനിടയിലാണ് സ്വകാര്യ വാഹനത്തില്‍ വരികയായിരുന്ന ഡി.ജി.പിയുടെ ഭാര്യയും കുരുക്കില്‍പ്പെട്ടത്.
ഇത് പാവം പൊലീസ് ഓഫീസര്‍മാര്‍ അറിഞ്ഞിരുന്നില്ല. വൈകുന്നേരത്തെ ഗതാഗത കുരുക്കില്‍ അകപ്പെടാതെ ഗവര്‍ണറെ സുരക്ഷിതമായി വിമാനത്താവളത്തിലെത്തിച്ചതിന്റെ ആശ്വാസത്തില്‍ ഇരിക്കുമ്പോഴാണ് ട്രാഫിക് ചുമതലയുള്ള നാല് ഓഫീസര്‍മാര്‍ക്കും അടിയന്തരമായി പൊലീസ് ആസ്ഥാനത്തെത്താന്‍ സന്ദേശം ലഭിച്ചത്. കാര്യമെന്തെന്നറിയാതെ ഓഫീസര്‍മാര്‍ നാലുപേരും പൊലീസ് ആസ്ഥാനത്തേക്ക് പാഞ്ഞു.
ഡി.ജിപിയെ നേരില്‍ കാണാനായിരുന്നു നാലുപേര്‍ക്കും ലഭിച്ച നിര്‍ദേശം. ഇതനുസരിച്ച് എത്തിയ നാലുപേരെയും ഡി.ജി.പി നിറുത്തിപ്പൊരിപ്പിച്ചതായാണ് വിവരം.
നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ നിറുത്തിപൊയ്‌ക്കൊള്ളാനും ഗതാഗതകുരുക്ക് സൃഷ്ടിക്കാനായി നിങ്ങള്‍ നാലുപേരും ഇവിടെ ജോലിചെയ്യേണ്ട കാര്യമില്ലെന്നും പറഞ്ഞായിരുന്നു ശാസന. അരമണിക്കൂറോളം കണക്കിന് ശാസിച്ചശേഷം നാലുപേര്‍ക്കും പൊലീസ് ആസ്ഥാനത്ത് നില്‍പ്പ് ശിക്ഷ നല്‍കി. പൊലീസ് മേധാവി ഓഫീസ് വിട്ടശേഷവും തിരികെ പോകാന്‍ അനുമതിയില്ലാതെ പൊലീസ് ആസ്ഥാനത്ത് നില്‍ക്കേണ്ടിവന്ന ഇവരെ ഒടുവില്‍ പൊലീസ് സംഘടനാ നേതാക്കളുടെയും മേലുദ്യോഗസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്ന് അര്‍ദ്ധരാത്രിയോടെ യാണ് പോകാന്‍ അനുവദിക്കുകയായിരുന്നു.